ദോഹ: 2017 ജൂണില്‍ സൗദി സഖ്യ രാഷ്ട്രങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ മൗറിത്താനിയ ഖത്തറുമായുള്ള ബന്ധം വീണ്ടും പുനസ്ഥാപിച്ചതായി റിപ്പോര്‍ട്ട്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദോഹയിലെത്തിയ മൗറിത്താനിയന്‍ വിദേശകാര്യ മന്ത്രി ഇസ്മായില്‍ ഔദ് ഷെയ്ഖ് അഹമ്മദ് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ത്താനിയുമായി കൂടിക്കാഴ്ച നടത്തുകയും ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം പുനസ്ഥാപിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
ഖത്തര്‍ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കിയെന്ന് ആരോപിച്ചായിരുന്നു സൗദി സഖ്യ രാഷ്ട്രങ്ങളോടൊപ്പം ചേര്‍ന്ന് മൗറിത്താനിയന്‍ സര്‍ക്കാര്‍ ദോഹയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
ഈ കഴിഞ്ഞ ജനുവരിയിലാണ് സൗദിയിലെ അല്‍ഉലാ പ്രവിശ്യയില്‍ നടന്ന പ്രത്യേക ഗള്‍ഫ് സമ്മേളനത്തില്‍ ഖത്തറുമായി ബന്ധം സ്ഥാപിക്കാന്‍ സൗദി സഖ്യ ഗള്‍ഫ് രാഷ്ട്രങ്ങള്‍ തീരുമാനിക്കുന്നത്. ഇതിനെ തുടര്‍ന്ന് മുമ്പ് ബന്ധം വിച്ഛേദിച്ച നിരവധി അറബ് രാഷ്ട്രങ്ങളും ഖത്തര്‍ ബന്ധം ഔദ്യോഗികമാക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക