News Desk

2021-02-22 07:55:14 pm IST
ദോഹ: ഖത്തര്‍ ഉപരോധം അവസാനിച്ചതിന് ശേഷം ഇതാദ്യമായി ഖത്തര്‍-എമിറാത്തി പ്രതിനിധികള്‍ കുവൈത്തില്‍ വച്ച് ചര്‍ച്ച നടത്തിയതായി എമിറേറ്റ്‌സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

സൗദിയിലെ അല്‍ ഉലാ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പിന്തുടര്‍ച്ച ചര്‍ച്ചകളാണ് ഇരു പ്രതിനിധി സംഘങ്ങളും കുവൈത്ത് തലസ്ഥാന നഗരിയില്‍ വച്ച് നിര്‍വഹിച്ചത്. അല്‍ ഉലാ കരാറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് ഇരു രാഷ്ട്രങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ചര്‍ച്ചയില്‍ ചൂണ്ടികാട്ടി. 

ഗള്‍ഫ് പ്രതിസന്ധി അവസാനിക്കാന്‍ ഇടവരുത്തിയ സൗദിയുടെ അല്‍ ഉലായിലെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഇരു രാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ചക്കിടെ അഭിനന്ദനം അറിയിച്ചു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കിയ കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന് ചര്‍ച്ചയില്‍ പ്രത്യേക കൃതജ്ഞത രേഖപ്പെടുത്തി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top