News Desk

2022-08-15 01:45:22 pm IST
മസ്‌കത്ത്: ഒമാനിൽ പ്രമുഖ മലയാളി ഗ്രൂപ്പിന്റെ ജൂവലറിയിൽ കവർച്ച നടത്തിയ മൂന്നുപേരെ ഒമാൻ പൊലീസ് പിടികൂടി. ഏഷ്യൻ വംശജരായ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്‌തത്‌. രാജ്യത്ത് നിന്ന് കടത്തനായി ആഭരണങ്ങൾ ഉരുക്കിയ നിലയിലാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

വ്യാഴാഴ്ച പുലർച്ചയാണ് കവർച്ച നടന്നത്. ഷട്ടർ മുറിച്ച് അകത്തുകിടന്ന ഇവർ ഗ്ലാസ് ഡോർ തകർത്താണ് സ്വർണാഭരണങ്ങൾ കവർന്നത്. എട്ട് മിനിറ്റുകൾകൊണ്ട് കവർച്ച നടത്തി ഇവർ മടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങൾ ഉപയോഗിച്ചാണ് അൽ ഖുവൈറിലെ താമസസ്ഥലത്ത് നിന്നും പോലീസ് മോഷ്ടാക്കളെ പിടികൂടിയത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top