News Desk

2021-04-02 06:36:21 pm IST

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 874 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 156 പേര്‍ വിദേശത്തു നിന്നും മടങ്ങിവന്നവരാണ്. 55, 81, 82 വയസ്സ് പ്രായമുള്ള മൂന്ന് പേര്‍ ഇന്ന് മരിച്ചു. ഇതോടെ ആകെ മരണം 298 ആയി. 

459 പേര്‍ രോഗമുക്തരായി. ഇതുവരെ 165,003 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 181,678 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. 16,377 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 236 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 1640 ആയി. 31 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 379 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്.

7,870 പേര്‍ പുതുതായി കൊവിഡ് ടെസ്റ്റ് നടത്തി. 1,749,501 ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,209 ഡോസ് കൊവിഡ്-19 വാക്‌സിനുകള്‍ നല്‍കി. വാക്‌സിനേഷന്‍ ആരംഭിച്ചതു മുതല്‍ 867,209 ഡോസ് വാക്‌സിനാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്.


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top