News Desk

2021-03-24 07:04:25 pm IST

ദോഹ: ഖത്തറില്‍ ഇന്നും 500-ല്‍ കൂടുതല്‍ കൊവിഡ് രോഗികള്‍. ഒരിടവേളയ്ക്ക് ശേഷം ഇന്ന് മൂന്നുപേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 570 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. 377 പേര്‍ പുതുതായി രോഗമുക്തരായി. 

ഇതുവരെ 278 പേരാണ് രാജ്യത്തു മരിച്ചത്. 13566 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 161488 പേര്‍ ഇതുവരെ രോഗമുക്തരായി. 175,332 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചത്. പുതിയ രോഗികളില്‍ 494 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 76 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 

43, 66, 79 വയസ്സുള്ളവരാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 207 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1244 പേരാണ് ആകെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 28 പേരെ പുതുതായി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 224 പേരാണ് നിലവില്‍ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 7,034 പേര്‍ കൊവിഡ് ടെസ്റ്റ് നടത്തി. അതേസമയം, 20,864 ഡോസ് വാക്‌സിനും പുതുതായി വിതരണം ചെയ്തു. ഇതുവരെ 658,325 ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top