News Desk

2021-03-30 04:32:14 pm IST
ദോഹ: ഖത്തറില്‍ ഇന്ന് മൂന്നു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 289 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 720 പേര്‍ക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 93 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. 

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 15,211 പേരാണ്. 1,590 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 315 പേരാണ് തീവ്രപരിചരണത്തിലുള്ളത്. അതേസമയം, ഇന്ന് 412 പേര്‍ പുതുതായി രോഗമുക്തി നേടി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഖത്തറില്‍ ഇതുവരെ 163,684 പേരാണ് രോഗമുക്തരായത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top