News Desk

2021-02-17 04:09:44 pm IST

മനാമ: ബഹ്‌റൈനിലെത്തുന്നവര്‍ക്ക് മൂന്ന് കൊവിഡ് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കി. ഫെബ്രുവരി 22 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ടെസ്റ്റുകള്‍ക്കായുള്ള ഫീസ് നിരക്ക് 40 ദിനാറില്‍ നിന്ന് 36 ദിനാറായി കുറച്ചു. 

10 ദിവസങ്ങള്‍ക്കുള്ളിലാണ് മൂന്ന് ടെസ്റ്റുകള്‍ നടത്തേണ്ടത്. എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴാണ് ആദ്യ കൊവിഡ് ടെസ്റ്റ് നടത്തേണ്ടത്. അഞ്ചാം ദിവസം രണ്ടാം ടെസ്റ്റും പത്താം ദിവസം മൂന്നാം ടെസ്റ്റും നടത്തണം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top