News Desk

2021-05-26 06:49:01 pm IST

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 306 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 261 പേര്‍ രോഗ മുക്തരാവുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണം 211,896 ആയി. 

രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രാജ്യത്ത് മൂന്നു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 47,63, 69 പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 552 ആയി ഉയര്‍ന്നു. 

രാജ്യത്ത് നിലവില്‍ 3,949 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 147 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 37,518 ഡോസ് കൊവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്തു. ഇതോടെ ഇതുവരെ വിതരണം ചെയ്യപ്പെട്ട കൊവിഡ് വാക്‌സിനുകളുടെ എണ്ണം 2,403,165 ആയി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top