News Desk

2021-05-07 07:08:35 pm IST

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 600 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 210,070 ആയി. 1,217 പേര്‍ പുതുതായി രോഗമുക്തി നേടി. ഇതോടെ ആകെ രോകമുക്തി നേടിയവരുടെ എണ്ണം 199,444 ആയി.

നിലവില്‍ 10,130 ആളുകളാണ് ചികിത്സയിലുള്ളത്. ഇതില്‍ 551 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പുതുതായി 14 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് മൂന്നു പേര്‍ രാജ്യത്ത് മരണപ്പെട്ടു. 27, 69, 73 വയസ് പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 496 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമ്പതു പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 274 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. പുതിയ രോഗികളില്‍ 351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേര്‍ വിദേശത്തു നിന്നും മടങ്ങിവന്നവരാണ്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,074 ഡോസ് കൊവിഡ് വാക്‌സിനുകള്‍ നല്‍കി. വാക്‌സിനേഷന്‍ പ്രചാരണം ആരംഭിച്ചതിനുശേഷം നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 1,762,545 ആണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top