News Desk

2021-05-04 07:52:28 pm IST

ദോഹ: ഖത്തറില്‍ ഇന്ന് പുതിയ 640 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ രോഗികളില്‍ 273 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 

1422 പേര്‍ക്ക് പുതുതായി കൊവിഡ് മുക്തമായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 195521 ആയി. ഇന്ന് രാജ്യത്ത് മരണപ്പെട്ടവരില്‍ ഗുരുതരമായ മറ്റു രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 50, 70, 78 വയസ് പ്രായമുള്ളവരാണ് മരണപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35513 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതോടെ രാജ്യത്ത് വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകളുടെ എണ്ണം 1670911 ആയി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top