News Desk

2021-03-30 07:23:10 pm IST

റിയാദ്: സൗദി അറേബ്യയില്‍ കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു. അല്‍ നസീമിലായിരുന്നു സംഭവം. ജോലിക്കായി സജ്ജീകരിച്ചിരുന്ന താല്‍ക്കാലിക നിര്‍മിതികള്‍ തകര്‍ന്നു വീണാണ് അപകടമുണ്ടായത്. 

അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ മൂന്ന് തൊഴിലാളികളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൂന്നു പേരും പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അസീസിയ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top