News Desk

2021-05-05 10:40:23 pm IST
ലഖ്‌നൗ: ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നു പേര്‍ മരണപ്പെടുകയും ആറു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ലഖ്നൗവിലെ കെ.ടി ഓക്സിജന്‍ പ്ലാന്റിലാണ് അപകടമുണ്ടായത്. കൊവിഡ് രോഗികള്‍ക്കായി ഓക്സിജന്‍ സിലിണ്ടര്‍ നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. 

പരിക്കേറ്റവരില്‍ രണ്ടുപേരെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേര്‍ കെ.ജി.എം.യുവില്‍ ചികിത്സയിലാണ്. പരിക്കേറ്റവര്‍ക്കെല്ലാം സൗജന്യ ചികിത്സ നല്‍കുമെന്ന് ജില്ല മജിസ്ട്രേറ്റ് അറിയിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top