News Desk

2021-05-06 06:36:37 pm IST
മലപ്പുറം: കൊവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. വാഴക്കാട് പഞ്ചായത്തില്‍ മാതാപിതാക്കളും മകനുമുള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ചെറുവായൂര്‍ കണ്ണത്തൊടി ലിമേഷും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമര്‍, ലീല എന്നിവരുമാണ് മരിച്ചത്. 

ഏപ്രില്‍ 28 നാണ് കൊവിഡ് ചികിത്സയിരിക്കെ ലിമേഷ് മരിച്ചത്. ഏപ്രില്‍ 30 ന് കൊവിഡ് ചികിത്സയിലിരിക്കുമ്പോഴാണ് അച്ഛന്‍ രാമര്‍ മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച അമ്മ ലീല ഇന്നലെ മരണത്തിന് കീഴടങ്ങി. ഓട്ടോ ഡ്രൈവറായിരുന്നു ലിമേഷ്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് ഇതുവരെ വ്യക്തമല്ല.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top