News Desk

2021-03-19 10:30:50 am IST
തൃശൂര്‍: തൃശൂരില്‍ കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടശ്ശാംകടവില്‍ താമസിക്കുന്ന കുടുംബത്തിലെ മൂന്നു പേരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാമ്പുള്ളി സ്വദേശി ഗോപാലന്‍, ഭാര്യ മല്ലിക, മകന്‍ റിജോയ് എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഗോപാന്‍, റിജോയ് എന്നിവരെ വീടിന്റെ മുന്‍വശത്തെ മുറിയിലാണ് കണ്ടെത്തിയത്. 

മല്ലികയെ അടുക്കള ഭാഗത്തെ മുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ആത്മഹത്യ കുറിപ്പുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇതിലെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH

Top