News Desk

2020-02-21 10:29:39 pm IST
ദോഹ : 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു. ലോക കപ്പ് സ്റ്റേഡിയങ്ങളുടെ ചുമതലയുള്ള സുപ്രീം കമ്മറ്റിയാണ് ഇക്കാര്യങ്ങൾ തങ്ങളുടെ ഔദ്യോദിക ട്വിറ്റര് വഴി അറിയിച്ചത്. 

അൽ ഖോർ, അൽ റയ്യാൻ, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവയാണ് അവസാന മിനിക്കു പണികൾ മാത്രമാണ് ബാക്കിയുള്ളത് എന്ന് അധികൃതർ അറിയിച്ചിട്ടുള്ളത്. ഖത്തർ ലോക കപ്പിലെ പ്രധാന സ്റേഡിയങ്ങളിൽ പകുതിയും ഈ വര്ഷം തന്നെ പൂർത്തിയാവുമെന്നാണ് അധികൃതർ സൂചന നൽകുന്നത്. 

ലോക കപ്പിലെ പ്രധാന മത്സരങ്ങൾ  മേൽ പറഞ്ഞ മൂന്ന് സ്റേഡിയങ്ങളിൽ ആതിഥേയത്വം വഹിക്കും. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.  
Top