News Desk

2021-03-25 07:57:15 pm IST
ദോഹ: രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് മൂന്നു പേര്‍ കൂടി മരണപ്പെട്ടതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 79, 76, 92 വയസ് പ്രായമുള്ളവരാണ് മരണപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 587 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയ കേസുകളില്‍ 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 104 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്.

അതേസമയം, രാജ്യത്ത് ഇന്ന് പുതുതായി 327 പേര്‍ രോഗമുക്തി നേടി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 161,815 പേരാണ് വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടിയത്.

രാജ്യത്ത് നിലവില്‍ 13,823 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,291 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 233 പേരാണ് തീവ്രപരിചരണത്തിലുള്ളത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top