News Desk

2021-02-21 12:00:51 pm IST

അബുദാബി: മരുഭൂമിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് അബുദാബി ക്രിമിനല്‍ കോടതി. വാഹനത്തിലെത്തിയ മൂന്ന് പേരും കത്തികാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡന ശ്രമം.

ഒന്നാം പ്രതിക്ക് ലഹരി ഉപയോഗിച്ചതിനു മൂന്നു വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും പൊലീസ് വാഹനം കേടുവരുത്തിയതിന് ഒരു വര്‍ഷം തടവും ലഹരി ഉപയോഗിച്ചു വാഹനമോടിച്ചതിന് ആറു മാസം തടവും 30,000 ദിര്‍ഹം പിഴയുമുണ്ട്.

ശിഷ്ട കാലത്തേക്ക് ലൈസന്‍സും മരവിപ്പിച്ചു. ലൈസന്‍സ് പുതുക്കുന്നതും പുതിയ ലൈസന്‍സ് എടുക്കുന്നതും തടഞ്ഞിട്ടുണ്ട്. നമ്പര്‍ പ്ലേറ്റ് മറച്ച് വാഹനമോടിച്ചതിന് ആറു മാസം തടവും 30,000 ദിര്‍ഹം വേറെയും ശിക്ഷയുണ്ട്. രണ്ടാമത്തെയാള്‍ക്ക് മൂന്നു വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും മൂന്നാമത്തെയാള്‍ക്ക് മൂന്നു വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയുമാണ് മറ്റു ശിക്ഷകള്‍.

പെണ്‍കുട്ടിയ്ക്ക് നേരെയുള്ള പീഡനശ്രമത്തിനിടെ പൊലീസ് എത്തുന്നതു കണ്ട് വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവെ പിന്തുടര്‍ന്ന പൊലീസ് വാഹനത്തിലും ഇടിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍, പ്രതികളെ പിന്നീട് പിടികൂടി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top