News Desk

2021-12-01 03:06:55 pm IST
മിഷിഗണ്‍: അമേരിക്കയിലെ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ മൂന്ന് മരണം. അമേരിക്കയിലെ മിഷിഗണിലെ ഓസ്ഫോഡ് ഹൈ സ്‌കൂളിലാണ് വെടിവെയ്പ്പ് നടന്നത്.

15 വയസുള്ള വിദ്യാര്‍ത്ഥിയാണ് വെടിവയ്പ് നടത്തിയത്.  വിദ്യാര്‍ത്ഥിയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. 

വെടിവയ്പ്പില്‍ രണ്ട് പെണ്‍കുട്ടികളടക്കം മൂന്ന് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അധ്യാപകന്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതില്‍ രണ്ട് പേരെ അടിയന്തര ശസ്ത്രക്രീയക്ക് വിധേയമാക്കി.

വെടിവെപ്പ് നടത്തിയ കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ലഭ്യമാക്കിയിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

കഴിഞ്ഞ ദിവസം അമേരിക്കയില്‍ വെടിയേറ്റ് മലയാളിപ്പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു.  മാവേലിക്കര നിരണം സ്വദേശി മറിയം സൂസന്‍ മാത്യു എന്ന 19കാരിയാണ് കൊല്ലപ്പെട്ടത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top