Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: ഖത്തറിൽ ഇന്ന് ഉച്ചകഴിഞ്ഞു ചില  സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത ഉണ്ടെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു.ചൊവ്വാഴ്ച ഉച്ചയോടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ പൊടിക്കാറ്റിനൊപ്പം മഴയുണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

കാറ്റിന്റെ വേഗത ആദ്യം 5 നോട്ടിൽ കുറവായിരിക്കും എന്നാൽമഴയ്‌ക്കൊപ്പം  35 നോട്ട് വരെ ഉയരുമെന്നും ചില സ്ഥലങ്ങളിൽ ദൃശ്യപരത 2 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരപ്രദേശങ്ങളിൽ  മുന്നറിയിപ്പ് ഇല്ലെങ്കിലും, ഈ സ്ഥലങ്ങളിൽ ചില സമയങ്ങളിൽ മൂടൽമഞ്ഞും ഭാഗികമായി തെളിഞ്ഞ കാലാവസ്ഥയും ഉണ്ടാകുമെന്ന്  അറിയിപ്പിൽ പറയുന്നു.



Top