Breaking News
യു.എന്‍ തീവ്രവാദ വിരുദ്ധ പദ്ധതിയുടെ ഓഫീസ് സ്ഥാപിക്കാന്‍ സമ്മതിച്ചുള്ള ധാരണാ പത്രത്തില്‍ ഖത്തര്‍ ഒപ്പുവെച്ചു | ഫലസ്തീനിൽ ബുള്‍ഡോസര്‍ ഉപയോഗിച്ച് മൃതദേഹം മറവു ചെയ്തു; ഇസ്രായേൽ സൈനിക നടപടിക്കെതിരെ പ്രതിഷേധം ശക്തം | വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ കൂട്ടക്കൊലക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി യു.എന്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2600 ആയി, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത | ഡല്‍ഹി സംഘര്‍ഷം; കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ പരാതി | ഡൽഹിയിൽ കലാപ സാഹചര്യം; മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, മരണം ആറായി | ഖത്തര്‍ തപാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സൗദി, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സമ്മതിച്ചതായി യു.എന്‍ | 'ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ | കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു | ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി |
2019-08-22 06:41:06am IST

അജ്മാന്‍ : ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍. യുഎഇയിലെ അജ്മാനിലാണ് തുഷാര്‍ അറസ്റ്റിലായത്. ചെക്ക് കേസിലാണ് അറസ്റ്റ്.

അജ്മാന്‍ സെന്‍ട്രല്‍ ജയിലിലാണ് തുഷാറിനെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിക്കു നല്‍കിയ ഒരു കോടി ദിര്‍ഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്.

അജ്മാനിലുള്ള തൃശൂര്‍ സ്വദേശിയാണ് അജ്മാന്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്. എന്നാല്‍ കേസ് സംബന്ധിച്ച് തുഷാര്‍ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല.

പോലീസില്‍ പരാതി നല്‍കിയത് മറച്ചുവെച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാര്‍ കേരളത്തില്‍ നിന്ന് അജ്മാനിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്റെ ചര്‍ച്ചക്കിടയിലാണ് പരാതിക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

 കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയടക്കം ഇടപെടിവിച്ച് തുഷാറിനെ പുറത്തിറക്കാന്‍ പറ്റുമോയെന്നാണ് ഇപ്പോള്‍ ബി.ഡി.ജെ.എസ് നേതാക്കള്‍ നോക്കുന്നത്. എന്നാല്‍ ചെക്ക് കേസില്‍ യു.എ.ഇ നിയമം കടുത്തതായതിനാല്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കാതെ യു.എ.ഇ ഭരണകൂടത്തിനും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.

 എസ്.എന്‍.ഡി.പി യോഗം ഭാരവാഹി കൂടിയായ തുഷാറിന്റെ അറസ്റ്റ് സംഘടനക്കും മാനക്കേടായിരിക്കുകയാണിപ്പോള്‍. തുഷാറിന്റെ പിതാവ് വെള്ളാപ്പള്ളി നടേശന്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Top