News Desk

2021-12-05 10:42:19 pm IST
അടുത്തിടെ സമൂഹ മാധ്യമങ്ങള്‍ ഏറ്റവും അധികം ഉപയോഗിച്ച വാക്ക് ആയിരിക്കും ടൈം ട്രാവലര്‍. ടൈം ട്രാവലര്‍ സംബന്ധിച്ച് നിരവധി സിനിമകളും നമ്മള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. എന്നാല്‍ ഇത് ഒന്നും യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കില്ലെന്ന് നമുക്ക് അറിയാം.

ഇതിനിടെ താന്‍ ടൈം ട്രാവല്‍ നടത്തിയെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഒരാള്‍. താന്‍ ടൈം ട്രാവല്‍ നടത്തിയെന്നും ഡിസംബറിലെ രണ്ട് ദിവസങ്ങള്‍ അത്യന്തം ശ്രദ്ധിക്കേണ്ടതാണ് എന്നൊക്കെയാണ് ഇയാളുടെ വാദം

ടിക്ടോക്കിലെ ഈ സ്വയം പ്രഖ്യാപിത ടൈം-ട്രാവലര്‍' പറയുന്നത് അനുസരിച്ച്, വരാനിരിക്കുന്ന ചില തീയതികള്‍, അവയിലൊന്ന് ആഴ്ചകള്‍ക്കുള്ളിലാണ്, അന്ന്‌ നമ്മള്‍ ജീവിക്കുന്ന ലോകത്തെ തന്നെ മാറ്റിമറിക്കുമത്രെ. താന്‍ ശരിക്കും ഒരു ടൈം ട്രാവലറാണ് എന്നാണ് അയാളുടെ വാദം. 

ഈ ടിക്ടോക്കിന്റെ ഉപയോക്താവിന്റെ ഏറ്റവും പുതിയ പോസ്റ്റില്‍ 2021 ഡിസംബറില്‍ രണ്ട് പ്രധാന തീയതികള്‍ ഓര്‍മ്മിക്കണമെന്ന് പറഞ്ഞിരിക്കുകയാണ്. ഡിസംബര്‍ 20, ഡിസംബര്‍ 25 എന്നീ തീയതികളാണ് അവ.

ഡിസംബര്‍ 20 -അന്ന് എട്ട് മനുഷ്യര്‍ക്ക് സൂര്യന്റെ ഊര്‍ജ്ജ തരംഗങ്ങളില്‍ നിന്ന് സൂപ്പര്‍ പവര്‍ ലഭിക്കും. ഡിസംബര്‍ 25 (ക്രിസ്മസ് ദിനം) - ലോകത്തെ ഞെട്ടിക്കുന്ന, മനുഷ്യരുടെ ജീവിതരീതിയെ മാറ്റിമറിക്കുന്ന എന്തെങ്കിലും വലിയ കാര്യം ഈ ദിവസം സംഭവിക്കുമെന്നാണ് ഇയാള്‍ വ്യക്തമാക്കുന്നത്. 1.2 മില്ല്യണ്‍ ഫോളോവേഴ്സാണ് ഇയാള്‍ക്ക് ടിക്ടോക്കില്‍ ഉള്ളത്.

മുമ്പത്തെ ഒരു വീഡിയോയിലും ഇയാള്‍ ഏകദേശം ഇതേ കാര്യം ആവര്‍ത്തിക്കുകയും താനൊരു യഥാര്‍ത്ഥ ടൈം ട്രാവലറാണ് എന്ന് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. സ്വീഡന്‍, നോര്‍വേ, യുണൈറ്റഡ് കിംഗ്ഡം, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ 2027 -ഓടെ, 'ഒരുമിച്ച് ഒരു വലിയ ശക്തികേന്ദ്രം സൃഷ്ടിക്കും' എന്നും ഇയാള്‍ പറയുന്നുണ്ട്. 

ഈ ThatOneTimeTraveler പറയുന്നത് 2024 -ല്‍ 35,000 വര്‍ഷം പഴക്കമുള്ള ഒരു ബങ്കര്‍ കണ്ടെത്താന്‍ കഴിയും. അര്‍ജന്റീനയില്‍ സ്ഥിതി ചെയ്യുന്ന ഈ ബങ്കറിനകത്ത് നിരവധി രഹസ്യങ്ങളുണ്ടാവും. അതില്‍ പുരാതന കാലത്തെ കുറിച്ചും, സാങ്കേതികവിദ്യകളെ കുറിച്ചും മറഞ്ഞിരിക്കുന്ന ചില കോഡുകള്‍ എന്നിവയും ഉള്‍പ്പെടുന്നു എന്നും ഇയാള്‍ അവകാശപ്പെടുന്നു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH


Top