News Desk

2021-04-20 05:07:41 pm IST
ദോഹ: ഖത്തറില്‍ ഷോപ്പിംഗ് മാളുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുറത്ത് വിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷിതമായി ഷോപ്പിംഗ് നടത്തേണ്ട നിര്‍ദേശങ്ങളാണ് മന്ത്രാലയം പുറത്ത് വിട്ടത്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാണിജ്യ വ്യവസായ മന്ത്രാലയം പുറത്ത് വിട്ട നിര്‍ദേശങ്ങള്‍

1. തിരക്കില്ലാത്ത സമയങ്ങളില്‍ ഷോപ്പിംഗ് നടത്തുക

2. ഷോപ്പിംഗിനു മുമ്പും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകുക, വാങ്ങാത്ത ഉല്‍പ്പന്നങ്ങള്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

3. ഷോപ്പില്‍ നിന്ന് പുറത്തുകടക്കുന്നതിന് മുമ്പ് കൈകള്‍ അണുവിമുക്തമാക്കുക.

4. ഷോപ്പിംഗ് കാര്‍ട്ട് ഹാന്‍ഡിലുകള്‍ വൈപ്പുകള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക

5. മറ്റ് ആളുകളില്‍ നിന്ന് ഒന്നര മീറ്ററെങ്കിലും സുരക്ഷിതമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക.

6. ഷോപ്പിംഗ് സമയത്ത് മുഖത്ത് തൊടരുത്

7. അണുവിമുക്തമാക്കിയ ടിഷ്യൂകള്‍ ഉപയോഗിച്ച് ക്യാനുകള്‍ തുടയ്ക്കുക.

8. എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്തുക.

9. വാങ്ങിയ പച്ചക്കറികളും പഴങ്ങളും കഴുകി ഉപയോഗിക്കുക. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക





Top