Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-07-07 02:37:33pm IST

ഖത്തറിൽ വഴിയരികുകളിൽ ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ സ്വകര്യ കമ്പനിയെ ഏൽപ്പിക്കണമെന്ന് പ്രാദേശിക പത്രം ആവശ്യപ്പെട്ടു. നിലവിൽ മുൻസിപ്പൽ അധികൃതരുടെ നേതൃത്വത്തിൽ വർഷത്തിൽ ചില അവസരങ്ങളിൽ മാത്രമാണ് വാഹനങ്ങളുടെ നീക്കം ചെയ്യൽ നടക്കുന്നത്.

ഒരു വാഹനം നീക്കം ചെയ്യാൻ ആവശ്യമായ ചെലവ് ഭീമമാണെന്നും ഇത് നഗരസഭാ അധികൃതർക്ക് വഹിക്കുന്നതിൽ വലിയ ബുദ്ധിമുട്ടുണ്ടാവുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ രാജ്യത്തെ സ്വകാര്യ കമ്പനികൾക്ക് കരാർ നൽകിയാൽ എല്ലാ നഗരസഭകളിലുമുള്ള ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ സമയനുസൃതമായി നീക്കം ചെയ്യുന്നതിലും അതിന്റെ തുടർ നടപടികൾക്ക് വിഘാതം വരില്ലെന്നും പ്രാദേശിക പത്രം അറിയിച്ചു .

Top