News Desk

2021-03-12 12:19:41 pm IST
ദോഹ: രാജ്യത്ത് ഇന്ന് ജുമുഅ നമസ്‌കാരത്തിന് പള്ളികളിലേക്ക് പോകുന്നവര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മതകാര്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ പ്രോട്ടോകോളുകള്‍ പാലിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും അധികൃതര്‍ അറിയിച്ചു. 

ഖത്തര്‍ ഗ്രാന്‍ഡ് മോസ്‌കിലെ ഇന്നത്തെ ജുമുഅ നമസ്‌കാരത്തിന് പ്രമുഖ മതപണ്ഡിതന്‍ ഷെയ്ഖ് മുഹമ്മദ് അല്‍ മഹ്മൂദ് നേതൃത്വം നല്‍കും. 'വ്യക്തി വികാസത്തിലൂടെ സമൂഹത്തിന്റെ  വികസനം' എന്ന വിഷയത്തില്‍ പ്രഭാഷണം ഉണ്ടാവും. അവ്ഖാഫ് മന്ത്രാലയം തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top