News Desk

2021-06-01 05:04:53 pm IST

മസ്‌ക്കറ്റ്: ഒമാനിലെ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനി പെട്രോള്‍ സ്റ്റേഷനുകളിലെ ടോയ്ലറ്റുകള്‍ ഇനി മുതല്‍ പണം കൊടുത്തു ഉപയോഗിക്കാമെന്ന് അധികൃതര്‍. 200 ബൈസാസ് (രണ്ട് ദിര്‍ഹം) ആണ് നിരക്ക്. സ്വയം വൃത്തിയാക്കുന്ന ടോയ്‌ലറ്റുകള്‍ ഏറ്റവും പുതിയ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 

മസ്‌കറ്റ് എക്‌സ്പ്രസ് ഹൈവേയിലെ റുസൈല്‍ സര്‍വീസ് സ്റ്റേഷനിലെ സായ് അല്‍ അഹ്മര്‍ സര്‍വീസ് സ്റ്റേഷനും അല്‍ ഖുവെയര്‍ 33 സര്‍വീസ് സ്റ്റേഷനും പരീക്ഷണാടിസ്ഥാനത്തിലാണ് നിമിച്ചതെന്ന് ഒമാന്‍ ഓയിലിന്റെ ഷയേര്‍ഡ സര്‍വീസസ് ജനറല്‍ മാനേജര്‍ ഖാമിസ് ബിന്‍ നാസര്‍ അല്‍ ഷുയിബി പറഞ്ഞു.

ടോയ്ലറ്റുകളുടെ പ്രവര്‍ത്തനച്ചെലവിന്റെ ഒരു ചെറിയ ഭാഗം നികത്താനാണ് ഫീസ് എന്നും ഇത് വളരെ നാമമാത്രമായ ചിലവാണെന്നും ഖാമിസ് പറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭങ്ങളിലൊന്നുമായി സഹകരിച്ച് ഒമാനിലെ ജനങ്ങള്‍ക്ക് വേണ്ടി ഇത്തരമൊരു സേവനം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Oman Toilet
Top