News Desk

2021-02-15 12:38:01 pm IST
ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ രണ്ട് പേര്‍ക്കെതിരെ കൂടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മലയാളി പരിസ്ഥിതി പ്രവര്‍ത്തകയും അഭിഭാഷകയുായ നിഖിത ജേക്കബ്, ശന്തനു എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിഖിതയാണ് ടൂള്‍ കിറ്റ് നിര്‍മിച്ചതെന്ന് പൊലീസ് പറയുന്നു. മുംബൈ ഹൈക്കോടതിയി അഭിഭാഷകയാണ് നിഖിത. നിഖിതയെ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

അതേസമയം, ഇന്നലെ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അന്വേഷണസംഘം കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. കര്‍ഷക സമരത്തിനുള്ള ഐക്യദാര്‍ഡ്യ പ്രതിഷേധ പരിപാടിയായ ടൂള്‍കിറ്റ് തയ്യാറാക്കിയത് ആരൊക്കെ എന്നതില്‍ ദിഷയില്‍ നിന്ന് വിവരം തേടും. അതേസമയം, ദിഷയെ അഞ്ച് ദിവസം റിമാന്‍ഡ് ചെയ്ത നടപടിക്കെതിരെ വിമര്‍ശനവുമായി നിയമവിദഗ്ധര്‍ രംഗത്തെത്തി. അഭിഭാഷകര്‍ ഇല്ലാതെ കോടതിയില്‍ ദിഷയ്ക്ക് സ്വയം വാദിക്കേണ്ടി വന്ന സാഹചര്യത്തിലാണ് വിമര്‍ശനം. ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെയാണ് ദിഷയെ ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിച്ചതെന്നും ആക്ഷേപമുണ്ട്. കേസിലെ ആദ്യ അറസ്റ്റാണ് ദിഷയുടേത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH
Top