News Desk

2021-03-28 12:30:53 pm IST

ദോഹ: കായിക രംഗത്ത് സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍-ഈജിപ്ത് ഉന്നത പൊലീസ് മേധാവികള്‍ കൈറോയില്‍ കൂടിക്കാഴ്ച്ച നടത്തി. ഖത്തര്‍ പൊലീസ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ മേധാവി ഖാലിദ് ബിന്‍ ഹമദ് അല്‍ അതിയ്യയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘമാണ് കൈറോയില്‍ പോയത്.

ഈജിപ്ഷ്യന്‍ പൊലീസ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ മേധാവി ഹുസൈന്‍ ഹീബ ഖത്തര്‍ സംഘത്തിന് സ്വീകരണം നല്‍കി. 2007-ലാണ് ഇരു രാഷ്രങ്ങളുടെ ഫെഡറേഷനുകളും തമ്മില്‍ കായിക മേഖലയില്‍ സഹകരണം ശക്തപ്പെടുത്താന്‍ തീരുമാനമായത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top