കാബൂള്‍: അഫ്ഗാന് ഭരണകൂടവുമായി യു.എസ് സൗഹൃദബന്ധം സ്ഥാപിക്കണമെന്ന് അഭ്യര്‍ഥനയുമായി താലിബാന് രംഗത്ത്. യു.എസ് ബാങ്കുകളിലെ അഫ്ഗാന് സര്‍ക്കാറിന്റെ നിക്ഷേപം മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും താലിബാന് ആവശ്യപ്പെട്ടു.
താലിബാന് അഫ്ഗാന് കീഴടക്കിയപ്പോഴാണ് യു.എസ് ബാങ്കുകളിലെ 1000 കോടിയുടെ അഫ്ഗാന് സര്‍ക്കാറിന്റെ നിക്ഷേപം മരവിപ്പിച്ചത്. താലിബാന് അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് സര്‍ക്കാറിന്റെ അഭ്യര്‍ഥന.
ഭിന്നതകള്‍ അവസാനിപ്പിച്ച് യു.എസ് തങ്ങളുമായുള്ള അകലം കുറയ്ക്കണമെന്ന് അഫ്ഗാന് വിദേശകാര്യ മന്ത്രി അമീര്‍ ഖാന് മുത്താഖി അസോസിയേറ്റഡ് പ്രസ്സിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പതുക്കെയാണെങ്കിലും യു.എസ് തങ്ങളുടെ നേര്‍ക്കുള്ള നയം മാറ്റുമെന്നാണ് പ്രതീക്ഷ. പണം അനുവദിച്ചാല്‍ ആയിരക്കണക്കിനാളുകള്‍ക്ക് അത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന് അഫ്ഗാന് ഭരണം പിടിച്ചെടുത്തതിന് പിന്നാലെ യു.എസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാന് നല്‍കിവന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കിയിരുന്നു. ഇതേതുടര്‍ന്ന് അഫ്ഗാന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയായിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാന് വലിയ മാനുഷിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് യു.എന്‍ മുന്നറിയിപ്പ് നല്കി. മറ്റ് രാഷ്ട്രങ്ങളുടെ ഉപരോധവും നിസ്സഹകരണവും സ്വത്ത് മരവിപ്പിക്കലും ചേര്‍ന്ന് അഫ്ഗാനിലെ സാമ്പത്തിക മേഖല തകര്‍ച്ചയുടെ വക്കിലാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക