News Desk

2021-04-19 01:07:47 pm IST
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷം ആയ സാഹചര്യത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഡല്‍ഹി. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ അടുത്ത തിങ്കള്‍ രാവിലെ വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത്.

എല്ലാ സ്വകാര്യ ഓഫീസുകളും വര്‍ക് ഫ്രം ഹോം ആയിരിക്കുമെന്നും സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനങ്ങളും മാത്രമേ തുറക്കുകയുള്ളൂവെന്നും വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച, ഡല്‍ഹിയില്‍ റെക്കോര്‍ഡ് കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 25,462 പുതിയ കേസുകളും 30 ശതമാനം പോസിറ്റീവ് നിരക്കുമാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. നേരത്തെ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

അതേസമയം, രാജ്യത്ത് ഇന്നലെയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നലെ മാത്രം 2,73,810പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top