News Desk

2021-03-28 06:22:06 pm IST
ന്യൂഡല്‍ഹി: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ എല്ലാ വാഹനങ്ങളുടെയും വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്ന് മുതലാണ് വിലവര്‍ധനവ് പ്രാബല്ല്യത്തില്‍ വരിക. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചതാണ് വിലക്കയറ്റത്തിന് പിന്നിലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ഉല്‍പ്പാദന ചെലവില്‍ വന്ന വര്‍ധനവിന്റെ നല്ലൊരു ഭാഗം കമ്പനി വഹിക്കുമെന്നും ചെറിയൊരു ഭാഗം മാത്രമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നും ഇവര്‍ അവകാശപ്പെട്ടു. അതേസമയം, ഓരോ മോഡലിനും എത്രത്തോളം വില വര്‍ധിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടില്ല.

നിലവില്‍ ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍, യാരിസ്, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, കാമ്രി, വെല്‍ഫയര്‍ എന്നീ വാഹനങ്ങളാണ് ടൊയോട്ട ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇത് കൂടാതെ മാരുതി സുസുക്കി, റെനോ, ഇസുസു തുടങ്ങിയ കമ്പനികളും ഏപ്രില്‍ മുതല്‍ വിലവര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top