News Desk

2021-06-08 06:20:57 pm IST
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 70 ശതമാനം വര്‍ധിച്ചുവെന്ന് കണക്കുകള്‍. 2021-ലെ ആദ്യ അഞ്ച് മാസത്തിനിടെയുള്ള കണക്കുകള്‍ ചൈനയിലെ കസ്റ്റംസ് പുറത്തുവിട്ട രേഖകളിലാണ് വ്യക്തമാക്കുന്നത്. 

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി അടക്കമുള്ളവയാണ് വ്യാപാരം വന്‍തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്.

അതിര്‍ത്തി തര്‍ക്കവും രാഷ്ട്രീയമായ ഭിന്നതകളും നിലനില്‍ക്കെതന്നെ വാണിജ്യത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയത് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം അഞ്ച് മാസത്തിനിടെ 70.1 ശതമാനം വര്‍ധിച്ച് 48.16 ബില്യണ്‍ അമേരിക്കന്‍ ഡോളറിലെത്തി. ചൈനീസ് കസ്റ്റംസ് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി ജനുവരി-മെയ് കാലയളവില്‍ 64.1 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിയില്‍ 90.2 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ചൈനയിലെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ചൈനയുടെ മറ്റുവ്യാപാര പങ്കാളികളുമായി നടത്തിയതില്‍ അധികമാണ് അവര്‍ ഈ കാലയളവില്‍ ഇന്ത്യയുമായി നടത്തിയ വ്യാപാരം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top