News Desk

2021-04-09 04:58:15 pm IST
 ദോഹ: ഖത്തറില്‍കഴിഞ്ഞ റമദാന്‍ മാസത്തെ അപേക്ഷിച്ച് ഇത്തവണ അവശ്യ സാധനങ്ങള്‍ക്ക് വിലകുറവെന്ന് സൂഖ് വാഖിഫിലെ കച്ചവടക്കാര്‍. കഴിഞ്ഞ റമദാന്‍ കൊവിഡിന് ശേഷമായിരുന്നതുകൊണ്ട് വില നിര്‍ണയത്തില്‍ അവ്യക്തതകള്‍ നില നിന്നിരുന്നു. എന്നാല്‍ ഇത്തവണ വില നിര്‍ണയിക്കുന്നതില്‍ കച്ചവടക്കാരുടെയും സര്‍ക്കാരിന്റെയും കണക്കുകൂട്ടലുകള്‍ ഫലപ്രദമായിട്ടുണ്ട്. ഇത് സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്പെടും. 

കഴിഞ്ഞ റമദാന് കിലോയ്ക്ക് 200 റിയല്‍ വിലയുണ്ടായിരുന്ന ഏലക്ക ഇത്തവണ 140 റിയാലിന് വിപണയില്‍ ലഭ്യമാണ്. അണ്ടിപ്പരിപ്പ്, പിസ്ത, ബദാം എന്നിവക്കാണ് ഈ മാസത്തില്‍ ഏറ്റവും ആവശ്യക്കാര്‍ ഉള്ളത്. 140 റിയാലുണ്ടായിരുന്ന  കുരുമുളക് ഒരു കിലോയ്ക്ക് 60 റിയാല്‍ വിയലായി ചുരുങ്ങിയിട്ടുണ്ട്. റമദാനില്‍ ഏറെ ആവശ്യക്കാരുള്ള മിക്‌സഡ് സുഗന്ധ ദ്രവ്യങ്ങള്‍, മജ്ബൂസ്, കബ്‌സ തുടങ്ങിയവയ്ക്കും ഇത്തവണ വില കുറഞ്ഞിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top