Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
ദോഹ: അൽ ഗരാഫ ഇന്റർചേഞ്ച് അടിപാലത്തിന്റെ (ഇമിഗ്രേഷൻ ഇന്റർചേഞ്ച്) പടിഞ്ഞാറോട്ടുള്ള പാതകൾ താൽക്കാലികമായി വെള്ളിയാഴ്ച 12 മണിക്കൂർ അടയ്ക്കും. നവീകരണ ജോലികൾക്കായി വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് അടയ്ക്കുന്നത്.

ഖലീഫ സ്ട്രീറ്റിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നു ദുഖാനിലേക്കുള്ള വാഹനങ്ങൾ വലത്തേക്ക് തിരിഞ്ഞ് മദീനത് ഖലീഫ സ്ട്രീറ്റിലെത്തണം. റൗണ്ട് എബൗട്ടിൽ നിന്ന് ഇടത്തേക്കുള്ള മൂന്നാമത്തെ എക്‌സിറ്റ് എടുത്താൽ അൽ നജ്ദ സ്ട്രീറ്റിലെത്താം.  അവിടെ നിന്ന് വലത്തേക്ക് അൽ റുവൈസ് സ്ട്രീറ്റിന് നേർക്ക് സഞ്ചരിച്ച് റൗണ്ട് എബൗട്ടിൽ നിന്ന് രണ്ടാമത്തെ എക്‌സിറ്റ് എടുത്താൽ അൽ ഇത്തിഹാദ് പാലത്തിലെത്താം.

ഇവിടെയുള്ള സിഗ്‌നൽ നിയന്ത്രിത ജംക്‌ഷനിൽ നിന്നു യു ടേൺ എടുത്താൽ താനി ബിൻ ജാസിം സ്ട്രീറ്റിലെത്താം. വീണ്ടും നേരെ സഞ്ചരിച്ച് വലത്തേക്ക് അൽ ഷമാൽ റോഡിന് നേർക്ക് തിരിഞ്ഞ് അൽ ഗരാഫ ഇന്റർചേഞ്ചിൽ നിന്നു വലത്തേക്ക് തിരിഞ്ഞാൽ അൽ ലുഖ്ത സ്ട്രീറ്റിലെത്താം. റോഡ് അടക്കുന്നത് സംബന്ധിച്ച് ഗതാഗത ബോർഡുകൾ സ്ഥാപിക്കും.  
Top