News Desk

2022-05-19 07:45:56 pm IST
ദോഹ: ഖത്തറില്‍ ലോകകപ്പ് ലോഗോയുള്ള പ്രത്യേക നമ്പറുകള്‍ക്കായി  ഇലക്ട്രോണിക് ലേലം സംഘടിപ്പിക്കാനൊരുങ്ങി ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. മെട്രാഷ്2 ആപ്പിലൂടെയാണ് ഇലക്ട്രോണിക് ലേലം സംഘടിപ്പിക്കുക. പ്രത്യേക നമ്പറുകള്‍ക്കായുള്ള പതിനൊന്നാമത് ഇലക്ട്രോണിക് ലേലം 2022 മെയ് 22 ന് രാവിലെ 8 മണിക്ക് ആരംഭിച്ച് 2022 മെയ് 25 ന് രാത്രി 10 മണിക്ക് സമാപിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

ഈ പ്രത്യേക നമ്പര്‍ പ്ലേറ്റുകളില്‍ ലോകകപ്പിന്റെ ലോഗോ ഉണ്ടാകും. രണ്ടിനും വെവ്വേറെ സെക്യൂരിറ്റി ഡിപ്പോസിറ്റുകളോടെ നമ്പറുകളെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കും. ലേലത്തില്‍ വിജയിക്കുന്ന വ്യക്തി പരമാവധി 4 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ട്രാഫിക് വിഭാഗവുമായി ബന്ധപ്പെടണം. 

ലേലം പിടിക്കുന്നയാള്‍ പണമടയ്ക്കുന്നതില്‍ നിന്ന് പിന്മാറിയാല്‍, സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു ബിഡ്ഡര്‍ ഒന്നിലധികം പ്രത്യേക നമ്പറുകള്‍ നേടിയാല്‍, എല്ലാ നമ്പറുകള്‍ക്കും പണം നല്‍കിയതിന് ശേഷം മാത്രമേ അവര്‍ക്ക് ഒരു ലേലവസ്തു അനുവദിക്കൂ. പ്രത്യേക നമ്പറുകള്‍ക്കുള്ള ലേലത്തുക ചെക്ക് വഴിയോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ അടയ്ക്കാം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top