News Desk

2021-04-12 10:11:03 pm IST
ദോഹ: റമദാന്‍ മാസത്തില്‍ പട്രോളിങ് ശക്തമാക്കാനൊരുങ്ങി ട്രാഫിക് വകുപ്പ്. ഗതാഗത നീക്കങ്ങള്‍ ഉറപ്പു വരുത്തുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും വേണ്ടിയാണ് രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ട്രാഫിക് പട്രോളിംങ് ശക്തമാക്കുന്നത്. ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. റമദാന്‍ മാസത്തെ പ്രത്യേക പദ്ധതി പ്രകാരമാണ് ഇത് നടപ്പാക്കുന്നത്. 

റമദാന്‍ മാസത്തിനായി ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് സമഗ്രമായ ഗതാഗത പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ട്രാഫിക് ബോധവത്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ജാബര്‍ മുഹമ്മദ് അദീബെ പറഞ്ഞു. 

ട്രാഫിക് അപകടങ്ങളില്‍ നിന്നും ആളുകളുടെ സംരക്ഷണമാണ് പദ്ധതി ലക്ഷ്യമിടുന്നത്. രാജ്യത്ത് എല്ലാ പ്രദേശങ്ങളിലും ട്രാഫിക് പട്രോളിംങ് വ്യാപിക്കുന്നതിലൂടെ ഗതാഗതം നിയന്ത്രിക്കാനും സാധിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top