News Desk

2021-05-14 02:27:03 pm IST

ദോഹ: ഖത്തറിലെ ചെറിയ പെരുന്നാള്‍ ആദ്യ അവധി ദിനം ഗതാഗതം വളരെയധികം സുഗമമായിരുന്നുവെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ഈദ് ഗാഹുകളിലെ തിരക്ക് നിരീക്ഷണ വിഭാഗത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് വേഗം തന്നെ അവസാനിപ്പിച്ചു ജനങ്ങള്‍ പിരിഞ്ഞു പോയി. 

നിരത്തുകളിലെ ഗതാഗത നിയമ ലംഘനങ്ങളോടൊപ്പം കൊവിഡ് നിയന്ത്രണങ്ങളും ട്രാഫിക് പൊലീസ്, ആഭ്യന്തര മന്ത്രാലയം എന്നിവര്‍ ചേര്‍ന്ന് പരിശോധിച്ചു. ഈദിന്റെ തുടര്‍ന്നുള്ള അവധി ദിനങ്ങളിലും ശക്തമായ പരിശോധനകള്‍ രാജ്യത്തുണ്ടാവും. 

വാഹനങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാല്‍ കര്‍ശന ശിക്ഷ നല്‍കും. ബീച്ചുകളിലേക്കുള്ള നിരത്തുകള്‍ എല്ലാം തന്നെ അധികൃതര്‍ തുറന്നു നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് പുറം റോഡുകള്‍. ഷോപ്പിങ് മാളുകള്‍ കേന്ദ്രീകരിച്ചുള്ള കോവിഡ് പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതര്‍ അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top