News Desk

2021-03-17 11:32:01 pm IST
ദോഹ: ദോഹ കോര്‍ണിഷില്‍ വാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് ട്രാഫിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് ജനങ്ങളുടെ പരാതി. കോര്‍ണിഷിലെ സിഗ്‌നലുകളില്‍ നിയമം തെറ്റിച്ച് വാഹനങ്ങള്‍ മഞ്ഞ ബോക്‌സില്‍ നിര്‍ത്തിയിടുന്നത് മൂലം മറ്റു വാഹനങ്ങളുടെ ഗതാഗതം താളം തെറ്റുന്നുണ്ട്. 

തിരക്കുള്ള പ്രദേശമായതിനാല്‍ അധികൃതര്‍ക്ക് ഇടപെടാന്‍ സാവകാശം ലഭിക്കാറില്ല. വാഹനമോടിക്കുന്നവരില്‍ ഇക്കാര്യത്തെക്കുറിച്ച് അവബോധം വളര്‍ത്താനും നിയമം കര്‍ശനമാക്കാനും അധികൃതര്‍ നടപടികള്‍ സ്വീകരിക്കണം. 

ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ വഴി നിരവധി പേര്‍ പരാതികള്‍ ഉന്നയിച്ചിട്ടും ബന്ധപ്പെട്ടവര്‍ അത് പരിഗണിക്കാന്‍ കൂട്ടാക്കുന്നില്ല എന്നതും സങ്കടകരമാണ്.

സിഗ്നലുകളിലെ മഞ്ഞ ബോക്‌സില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കുറ്റകരണമെങ്കിലും അധികൃതര്‍ ഇതുമായി ബന്ധപെട്ടു നടപടികള്‍ എടുക്കുന്നില്ല എന്നതും ജനങ്ങള്‍ക്കിടയില്‍ പരാതികള്‍ വര്‍ധിപ്പിക്കാന്‍ കാരണമായെന്ന് പ്രാദേശിക പത്രം ചൂണ്ടികാട്ടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top