News Desk

2021-03-05 01:00:07 pm IST
ദോഹ: ഖത്തറിലെ നിരത്തുകളില്‍ ഈ ജനുവരി മാസത്തില്‍ ട്രാഫിക് നിയമ ലംഘനങ്ങളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക പ്രതിവാര ബുള്ളറ്റിനാലാണ് ഇതുമായി ബന്ധപ്പെട്ട പ്രത്യേക റിപ്പോര്‍ട്ട് പ്രസിദ്ധീകരിതിരിക്കുന്നത്. 

രാജ്യത്ത് ജനുവരി മാസം 131,000 നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 5000 നിയമ ലംഘനങ്ങള്‍ റെഡ് ലൈറ്റ് സിഗ്‌നല്‍ മുറിച്ചു കടക്കുന്നതുമായി ബന്ധപെട്ടു കൊണ്ടാണ്. ജനുവരി മാസം 8300 പേര്‍ക്ക് വാഹനമോടിക്കുന്നതിനുള്ള  ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. 5,925 പുതിയ വാഹനങ്ങള്‍ ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യത്തെ നിരത്തുകളില്‍ ജനുവരിയില്‍ 661 വാഹനാപകടങ്ങള്‍ രജിസ്റ്റര്‍ ചെയെതെന്നും ആസൂത്രണ മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top