News Desk

2021-03-06 07:50:14 pm IST
ദോഹ: ഖത്തറിലെ അല്‍ സനയ്യയില്‍ ട്രെയ്ലര്‍ ലോറി മോഷ്ടിച്ച മൂന്ന് വിദേശികള്‍ക്ക് തടവ് ശിക്ഷയും നാട് കടത്തലും ശിക്ഷ വിധിച്ചു. ദോഹ ക്രിമിനല്‍ കോടതിയാണ് ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിച്ചത്. 

ഒരു വര്‍ഷത്തേക്കാണ് തടവ് ശിക്ഷയും ശേഷം നാട് കടത്തലുമാണ് ശിക്ഷ. വ്യവസായ മേഖലയിലെ സ്ട്രീറ്റ് നമ്പര്‍ 37 ല്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രെയ്ലര്‍ മോഷ്ടിക്കാന്‍ മൂന്ന് വിദേശികളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി കോടതി കണ്ടെത്തി. 

ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ ട്രെയ്ലര്‍ മൂന്ന് വിദേശികള്‍ ചേര്‍ന്ന് മോഷ്ടിക്കുകയും കമ്പനിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പിടിക്കപെടുകയുമറിയിരുന്നു. ട്രെയ്ലര്‍ ലോറി പാര്‍ട്‌സുകളായി മുറിച്ചു വില്‍ക്കാന്‍ ശ്രമിച്ചതിന് തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top