ഡെറാഡൂണ്‍: മുന്നോട്ട് പോയ്ക്കൊണ്ടിരുന്ന ട്രെയിന്‍ അതിവേഗം പിന്നോട്ട് കുതിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഡല്‍ഹിയില്‍ നിന്നും ഉത്തരാഖണ്ഡിലെ തനക്പൂരിലേക്ക് വരികയായിരുന്ന പൂര്‍ണഗിരി ജനശതാബ്ദി എക്സ്പ്രസാണ് യാത്രക്കാരെ മുള്‍മുനയിലാക്കി ഏറെദൂരം പിന്നിലേക്കോടിയത്.
യാത്രയ്ക്കിടെ ട്രാക്കില്‍ കയറിനിന്ന കന്നുകാലിയെ തട്ടാതിരിക്കാന്‍ ബ്രേക്ക് ചെയ്യുന്നതിനിടെ ലോക്കോപൈലറ്റിന് നിയന്ത്രണം നഷ്ടപ്പെടുകയും ട്രെയിന്‍ പിന്നിലേക്ക് പായുകയുമായിരുന്നു.
അതിവേഗം പിന്നിലേക്ക് പോയ ട്രെയിന്‍ 35 കിലോമീറ്റര്‍ ദൂരം പിന്നിട്ട ശേഷമാണ് നിര്‍ത്താനായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച റെയില്‍വെ ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തു.
അതേസമയം, യാത്രക്കാര്‍ക്കൊന്നും പരിക്കില്ലെന്നും ഖാത്തിമ എന്ന സ്ഥലത്ത് ട്രെയിന്‍ നിന്ന ശേഷം ഇവരെ തനക്പൂരിലേക്ക് ബസില്‍ കയറ്റി അയച്ചുവെന്നും വടക്കുകിഴക്കന്‍ റെയില്‍വെ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക