News Desk

2020-11-29 10:38:31 pm IST
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഒരേ രീതിയിലുള്ള പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് (പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ പിയുസി) കൊണ്ടുവരാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം ആലോചിക്കുന്നു. പ്രധാന വിവരങ്ങള്‍ അടങ്ങിയ ക്യു.ആര്‍ കോഡും വാഹനങ്ങള്‍ക്കായി രൂപപ്പെടുത്തുമെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പി.യു.സി ഡേറ്റ ബേസും ദേശീയ രജിസ്റ്ററും ബന്ധിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. വാഹന ഉടമകള്‍ക്ക് എസ്.എം.എസ് ആയി വിവരങ്ങള്‍ കൈമാറുന്നതും പരിഗണനയിലുണ്ട്. സെന്‍ട്രല്‍ മോട്ടര്‍ വെഹിക്കിള്‍ റൂള്‍സില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. വിഷയത്തില്‍ നിര്‍ദേശങ്ങളും എതിര്‍പ്പുകളും അറിയിക്കാമെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

വാഹനം റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉടമയുടെ പേരിനൊപ്പം ആര്‍സിയില്‍ നോമിനിയെയും നിര്‍ദേശിക്കാവുന്നവിധം നിയമത്തില്‍ ഭേദഗതി വരുത്തുന്നുണ്ട്. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാം. നോമിനി, ഉടമാവകാശം, രേഖകളുടെ അടിസ്ഥാനത്തില്‍ നോമിനിയെ നിര്‍ദേശിക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ട മോട്ടര്‍ വാഹന നിയമത്തിലെ 47, 55, 56 വ്യവസ്ഥകളിലാണു ഭേദഗതി വരുത്തുന്നത്.





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top