News Desk

2021-04-10 03:00:06 pm IST
കുവൈത്ത് സിറ്റി: കൊവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്താന്‍ ആലോചനയില്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ്.

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഉയര്‍ന്നു വരുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, റഷ്യന്‍ നിര്‍മിത കൊവിഡ് വാക്‌സിന് (സ്പുട്‌നിക്) കുവൈത്തില്‍ അംഗീകാരമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്തിലെ പ്രമുഖ ആരോഗ്യ സംഘടനകളൊന്നും സ്പുട്‌നിക്കിന് അംഗീകാരം നല്‍കിയിട്ടില്ല. 

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയും സ്പുട്‌നിക് വാക്‌സിന് അംഗീകാരം നല്‍കിയിട്ടില്ല. രാജ്യത്ത് ഇതുവരെ 706,000 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

ജനസംഖ്യയുടെ 16.5 ശതമാനം ആണിത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഏറെയും മുതര്‍ന്നവരാണ്. അതിനാല്‍ കൊവിഡ് ബാധിച്ച് ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നവരില്‍ പ്രായമുള്ളവരുടെ എണ്ണം കുറഞ്ഞതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top