News Desk

2021-05-17 07:05:35 pm IST
ദോഹ: കൊവിഡ് മൂലമുള്ള യാത്രാ നിരോധനം നീക്കിയതോടെ ഖത്തറിലേക്ക് സൗദിയില്‍ നിന്നുള്ള വാഹനങ്ങള്‍ പ്രവേശിച്ചു തുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സല്‍വ അതിര്‍ത്തി വഴിയാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കെടുപ്പില്‍ 310 വാഹനങ്ങള്‍ ഖത്തറിലേക്ക് പ്രവേശിച്ചത്. 

ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലുണ്ടായിരുന്ന കര, ജല, വ്യോമയാന യാത്രകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. സൗദിയില്‍ നിന്നുള്ള വിമാനങ്ങളും കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. സല്‍വ അതിര്‍ത്തിയിലെ എമിഗ്രെഷന്‍ വിഭാഗങ്ങള്‍ സജീവമായതായും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കപ്പെട്ടതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top