News Desk

2021-02-20 10:25:52 pm IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫെബ്രുവരി 21 മുതല്‍ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ വ്യോമയാന അധികൃതര്‍ അനുമതി നല്‍കി. കൃത്യമായ വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. 

കൊവിഡ് അപകടസാധ്യത ഉയര്‍ന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 14 ദിവസം സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. അപകട സാധ്യത കുറഞ്ഞ രാജ്യത്ത് നിന്നും വരുന്നവര്‍ സ്വന്തം ചെലവില്‍ ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റൈനിലും ഏഴു ദിവസം ഹോം ക്വാറന്റൈനിലും കഴിയണം. 

ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, 18 വയസ്സിന് താഴെയുള്ള തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ എന്നിവരെ ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ 14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം.

വിമാനത്തില്‍ കയറാന്‍ അനുവദിക്കുന്നതിനായി എല്ലാ യാത്രക്കാരും കുവൈറ്റ്‌മൊസാഫര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top