News Desk

2021-05-16 09:06:02 pm IST
തിരുവനന്തപുരം:  സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. തിരുവനന്തപുരം, എറണാകുളം,തൃശ്ശൂര്‍ മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഏഴ് ദിവസത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരുന്നത്.

അതേസമയം,  ബാക്കിയുള്ള മറ്റ് 10 ജില്ലകളില്‍ നിലവിലെ നിയന്ത്രണങ്ങല്‍ തുടരും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ ജില്ലകളിലും ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ജില്ലാ അതിര്‍ത്തികളിലും, നഗരാതിര്‍ത്തികളിലും പ്രവേശിക്കുന്നതിനും, പുറത്ത് കടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ.


ട്രിപിള്‍ ലോക്ക്ഡൗണില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ 

* ജില്ലകളില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴി മാത്രം അനുവദിക്കും

* സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും

* ആള്‍ക്കൂട്ടമുണ്ടോയെന്ന് കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന

* ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

* കമ്മ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും പ്രവര്‍ത്തിക്കും

* 10,000 പൊലീസിനെ വിന്യസിക്കും

* മരുന്നുകട, പെട്രോള്‍ പമ്പ് എന്നിവ തുറക്കും

* ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം, രാവിലെ ഏഴു മണി മുതല്‍ രാത്രി വരെ പ്രവര്‍ത്തിക്കാം

* പലവ്യഞ്ജനകട, ബേക്കറി എന്നിവയ്ക്ക ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിയ്ക്കാം

* പത്രം, പാല്‍ രാവിലെ ആറിന് മുമ്പ് വീടുകളിലെത്തിക്കണം

* വിമാനം, ട്രെയിന്‍ യാത്രക്കാര്‍ക്ക് യാത്രാനുമതി

* ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു, സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും

* ജില്ലയുടെ അതിര്‍ത്തികള്‍ അടച്ചിടും, അകത്തേക്കും പുറത്തേക്കും യാത്രക്കുള്ള ഒരു റോഡ് ഒഴികെ മുഴുവനായും അടക്കും



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top