News Desk

2021-05-01 02:53:29 pm IST
ഭോപ്പാല്‍: രാജ്യത്ത് വാക്‌സിന്‍ ക്ഷാമം തുടരുന്നതിനിടെ  മധ്യപ്രദേശില്‍ കൊവിഡ് വാക്‌സിന്‍ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 8 കോടി രൂപയോളം രൂപ വിലമതിക്കുന്ന 2,40,000 ഡോസ് കൊവാക്‌സിനുള്ള ട്രക്കാണ് പൊലീസ് കണ്ടെത്തിയത്. മധ്യപ്രദേശിലെ നര്‍സിംഗ്പൂരിലാണ് സംഭവം. 

ട്രക്കിന്റെ ഡ്രൈവര്‍ക്കും സഹായിക്കുമെതിരെ അന്വേഷണം ആരംഭിച്ചു. ട്രക്ക് കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് ഡ്രൈവറുടെ മൊബൈല്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. 

എന്നാല്‍ ട്രക്ക് ഡ്രൈവറേയും സഹായിയും കണ്ടത്താന്‍ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ട്രക്കിന്റെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വാക്‌സിന്‍ ഉപയോഗ ശൂന്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

അതേസമയം, മൂന്ന് ദിവസത്തിനുള്ളില്‍ 17 ലക്ഷം ഡോസ് വാക്‌സീന്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ 79 ലക്ഷം ഡോസ് സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH




Top