Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

വാഷിങ്ടന്‍ : ഗ്രീന്‍ലന്‍ഡ് വില്‍ക്കാനുള്ളതല്ലെന്ന ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെയ്‌റ്റെ ഫ്രെഡറിക്സന്റെ പ്രസ്താവനയില്‍ പ്രകോപിതനായി ഡെന്‍മാര്‍ക്ക് സന്ദര്‍ശനം റദ്ദാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

വില്‍പന ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയ സ്ഥിതിക്കു താന്‍ സന്ദര്‍ശനം മാറ്റി വയ്ക്കുകയാണെന്നു ട്രംപ് ട്വീറ്റ് ചെയ്തു.

ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് വിലയ്ക്കു വാങ്ങാനായി ഡെന്‍മാര്‍ക്കുമായി ചര്‍ച്ച നടത്തുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.ഗ്രീന്‍ലന്‍ഡിലെ ജനങ്ങള്‍ക്ക് അമേരിക്കക്കാരാകാന്‍ ധൃതിയായെന്നും ആ രാജ്യം താന്‍ വാങ്ങാന്‍ പോകുന്നുവെന്നുമാണ് വെര്‍ജീനിയയിലെ റാലിയില്‍ ട്രംപ് പറഞ്ഞത്.

എന്നാല്‍ ഗ്രീന്‍ലന്‍ഡ് ആ നാട്ടുകാരുടേതാണെന്നും വില്‍പനയെന്ന ആശയം അസംബന്ധമാണെന്നും ഡെന്‍മാര്‍ക്ക് തുറന്നടിച്ചു. പിന്നാലെ ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാമെന്നും വില്‍പനയില്ലെന്നും ഗ്രീന്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.

Top