Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്റിനെ ട്രംപ് വിലക്ക് വാങ്ങാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ശരിവെച്ച് വൈറ്റ് ഹൗസ്.

ഇത് സംബന്ധമായി കൃത്യമായ വിവരങ്ങള്‍ പ്രസിഡന്റ് ട്രംപ് നല്‍കുമെന്നും വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് ലാരി കുഡ്‌ലോ അറിയിച്ചു.

ഗ്രീന്‍ലാന്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കു വാങ്ങാന്‍ ഒരുങ്ങുന്നുവെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍.

അതേസമയം നോര്‍ത്ത് അമേരിക്കയ്‌ക്കും യൂറോപ്പിനും മധ്യേ പരന്ന് കിടക്കുന്ന ഗ്രീന്‍ലാന്റ് വില്‍ക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അധികൃതര്‍. ധാതുക്കള്‍, ഏറ്റവും ശുദ്ധമായ ജലം, സമുദ്ര വിഭവങ്ങള്‍, ഊര്‍ജ്ജം തുടങ്ങിയവയാല്‍ സമ്പന്നമാണ് ഗ്രീന്‍ലാന്‍ഡ്.

Top