Breaking News
ഫത്ത് അൽ-ഖൈർ കപ്പൽ നാലാമത്തെ യാത്ര പൂർത്തിയാക്കി | ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് | മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ വിവിധ മുറ്റങ്ങളില്‍ തണൽ കുടകൾ ഉടന്‍ സ്ഥാപിക്കും | ഒമാനിൽ പുതിയ ശിശു സംരക്ഷണ നിയമം പ്രാബല്യത്തിൽ | വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് തൊഴിൽ വിപണിയുടെ ആവശ്യത്തിനനുസൃതമായി : കുവൈത്ത് | യു എ ഇ സൈനികർക്ക് പ്രചോദനം നല്കാൻ ഖത്തർ സൈനികരുടെ ചിത്രങ്ങൾ: സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരി | ഖത്തറിലെ റോഡ് ശൃംഖലകൾ അമേരിക്ക ബ്രിട്ടൻ എന്നീ രാഷ്ട്രങ്ങളുടെ സ്മാർട്ട് റോഡുകൾക്ക് സമമെന്ന് | ഇസ്ലാം മതപ്രസംഗകന്‍ സാക്കിര്‍ നായിക്കിന് മലേഷ്യയില്‍ പ്രഭാഷണം നടത്തുന്നതിന് വിലക്ക് | വിജയ കുതിപ്പിൽ ചന്ദ്രയാൻ : ചന്ദ്രയാൻ 2 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി | കശ്മീർ വിഷയം : ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാരുമായി ട്രംപിന്റെ ടെലിഫോണ്‍ സംഭാഷണം |
ദോഹ: മെയ് പന്ത്രണ്ടിന് മുന്പ്  ഖത്തറിന് മേലുള്ള ഉപരോധം പിൻവലിക്കണമെന്ന് ട്രംപ് ഉപരോധ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് .കുവൈത്തിലെ പ്രമുഖ പത്രമായ അൽ റായിലാണ്  ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഉള്ളത്..
ഖത്തറിന് മേലുള്ള ഉപരോധം ഗൾഫ് നാടുകളെ രണ്ടായി വിഭജിച്ചുവെന്നും  ഉപരോധം അടിയന്തര സ്വഭാവത്തിൽ പിൻവലിച്ചില്ലെങ്കിൽ ഗൾഫ് സന്പദ്  ഘടന ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം തകർന്നു പോവുമെന്നും വിവിധ ദൂതന്മാർ വഴി ഗൾഫ് നേതാക്കളെ ട്രംപ് ധരിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപെട്ടു രഹസ്യ സ്വഭാവത്തിലുള്ള  പതിനൊന്നോളം  കത്തുകൾ ട്രംപ് ഗൾഫ് നേതാക്കൾക്ക് എത്തിച്ചിട്ടുണ്ട്.
അമേരിക്ക ആഗോള വ്യാപകമായി തീവ്രവാദിനെതിരെ 2001 മുതൽ ആരംഭിച്ചിട്ടുള്ള ചുവടുവെപ്പുകൾ ഏറ്റവും അധികം സഹായിച്ചത് ഗൾഫ് മേഖലയുടെ സുരക്ഷ വീണ്ടെടുക്കാനാണ്. ഗൾഫ് മേഖലയുടെ സുരക്ഷയെ ബാധിക്കുന്ന ഏതൊരു നീക്കവും അമേരിക്കയുടെ സാന്പത്തിക  താല്പര്യങ്ങളെയാണ് ബാധിക്കുക എന്ന തിരിച്ചറിവാണ് മെയ് പന്ത്രണ്ടാം തിയതി എന്ന അന്തിമ പ്രഖ്യാപനം ഉപരോധ രാഷ്ട്രങ്ങൾക്ക് മുന്നിൽ വക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചത് എന്നും അൽ റായയുടെ  റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി 

Top