News Desk

2021-03-14 03:04:12 pm IST
ദോഹ: ഖത്തറില്‍ നിന്നുള്ള ആദ്യത്തെ ഫിലിം ഡിസ്ട്രിബ്യുഷന്‍ കമ്പനി  'ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്' ആദ്യമായി വിതരണത്തിനെത്തിച്ചത് മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ്. ഖത്തറില്‍ ആദ്യമായാണ് ഒരു ഓവര്‍സീസ് ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനി സ്ഥാപിതമാവുന്നത്. 

റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ട്രൂത്ത് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അബ്ദുല്‍ സമദ് ആണ് കമ്പനിയുടെ സ്ഥാപകന്‍. സംവിധായകന്‍ സലിം അഹമ്മദും മലയാളം എഫ്.എം ആര്‍.ജെ സൂരജും കമ്പനിയുടെ പാര്‍ട്ണര്‍മാരാണ്. കൊവിഡ് കാലത്ത് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പല തിയേറ്ററുകള്‍ തുറക്കാതിരുന്നിട്ടും ഖത്തറില്‍ പ്രദര്‍ശനത്തിനെത്തുന്നു ആദ്യ മലയാള ചിത്രമാണ് ദി പ്രീസ്റ്റ്. 

കുവൈത്തിലും ബഹ്റൈനിലും ഇതുവരെയും തിയേറ്ററുകള്‍ തുറന്നിട്ടില്ല. ആകെ 108 ഗള്‍ഫ് തിയേറ്ററുകളിലാണ് ദി പ്രീസ്റ്റ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. വളരെക്കാലം കഴിഞ്ഞ് റിലീസ് ആവുന്ന ഒരു പ്രമുഖ നടന്റെ സിനിമ എന്ന നിലയില്‍ മമ്മൂട്ടിയുടെ ദി പ്രീസ്റ്റിന് വന്‍ വരവേല്‍പ്പാണ് ഗള്‍ഫ് നാടുകളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.  

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top